തൊടുപുഴ: ചെറുകിട കര്‍ഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാര്ഷികോത്പങ്ങളെ ദേശീയ- അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരപദ്ധതിയിലെ പ്രൊഡക്ടീവ് അലയന്‍സ് സ്കീമിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇത് സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ തൊടുപുഴയിലും കട്ടപ്പനയിലും സംഘടിപ്പിച്ചു. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക കമ്പനികളാണ് അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രാപ്തിയുള്ള അഗ്രി ബിസിനസ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടീവ് അലയന്‍സിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപവരെ ഗ്രാന്റായി ഓരോ അലയന്‍സിനും അനുവദിക്കും.
തൊടുപുഴയില്‍ നടത്തിയ സെമിനാര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍-ചാര്‍ജ് അശ്വതി വിജയന് ഉദ്ഘാടനം ചെയ്തു. ആത്മ പ്രോജക്ട് ഡയറക്ടര്‍ ഡീന ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കേര റീജണല്‍ പ്രോജക്ട് മാനേജര്‍ ഡോ. എം. നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി റീജണല്‍ പ്രോജക്ട് ഡയറക്ടര്‍ സിന്ധു കെ. മാത്യു ക്ലാസെടുത്തു.
പി.എ. പോര്‍ട്ടല്‍ രജിസ്ട്രേഷന് ജിഷ്ണു സുരേഷ് പരിചയപ്പെടുത്തി. കട്ടപ്പനയില്‍ നടത്തിയ സെമിനാര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി ജേക്കബ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രശ്മി വിജയന് മുഖ്യപ്രഭാഷണം നടത്തി.